വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന്‍റെ സസ്പെൻഷൻ വൈകുന്നു
തിരുവനന്തപുരം: വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന്‍റെ സസ്പെൻഷൻ വൈകുന്നു. ഗുരുതര കണ്ടെത്തലുകളുള്ള ഡയറക്ടറുടെ റിപ്പോർട്ടിൽ ഇതുവരെ തുടർനടപടിയില്ല. എസ്പിക്കും, ഡിവൈഎസ്പിക്കും സംരക്ഷണം നല്‍കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. വനിത എസ്ഐമാരോട് മോശമായ സന്ദേശം അയച്ച എസ്പി വിനോദ് കുമാറിനും സംരക്ഷണം ഒരുക്കുകയാണ്. പോഷ് ആക്ട് പ്രകാരമുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതിയായ സ്ത്രീയെ ബലാത്സഗം ചെയ്ത ഡിവൈഎസ്പി ഉമേഷിനെതിരെയും കേസെടുത്തില്ല. സംഭവത്തില്‍ സ്ത്രീ മൊഴി നൽകിയിട്ടുണ്ട്. കേസെടുക്കണമെന്ന ഉത്തരമേഖല ഐജിയുടെ റിപ്പോർട്ടും കോള്‍ഡ് സ്റ്റോറേജിൽ നടപടിയു ഒതുക്കി എന്നാണ് റിപ്പോർട്ട്.


