ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കൈക്കൂലി ചോക്ലേറ്റ്; ഒടുവില്‍  യുവതി  ജയിലിലേക്ക്

Published : Jan 17, 2018, 09:55 AM ISTUpdated : Oct 05, 2018, 12:38 AM IST
ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കൈക്കൂലി ചോക്ലേറ്റ്; ഒടുവില്‍  യുവതി  ജയിലിലേക്ക്

Synopsis

ഷാർജ: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ട്രാഫിക് ഉദ്യോഗസ്ഥർക്ക് ചോക്ലേറ്റുകളും 500 ദിർഹവും കൈക്കൂലി വാഗ്ദാനം ചെയ്ത യുവതിക്ക് ആറും മാസം തടവുശിക്ഷ. ഷാർജ പൊലീസിന്റെ ട്രാഫിക് ആന്റ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിലെ വനിതാ ഉദ്യോഗസ്ഥയ്ക്കാണ് ടെസ്റ്റു പാസാകുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്തത്. 5000 ദിർഹം പിഴയും അറബ് യുവതിക്ക് മേൽ ചുമത്തിയിട്ടുണ്ട്. 

ഇതിനു മുമ്പ് ഏഴു തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ട ശേഷമാണ് വിജയിക്കുന്നതിന് കൈക്കൂലിയുമായി യുവതി രംഗത്തെത്തിയത്. നിയമം മറികടന്ന് കാര്യങ്ങൾ ചെയ്യാൻ പ്രതി കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് വനിതാ ഉദ്യോഗസ്ഥ കോടതിയിൽ വ്യക്തമാക്കി. അതേ സമയം ചേക്ലേറ്റുകളും പണവും കൈക്കൂലിയായല്ല മറിച്ച് സമ്മാനമായാണ് നല്‍കിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞു. തുടർച്ചയായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലൈസൻസ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതി തന്നോട് പറഞ്ഞതായും ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത് കേവലം ഉന്തും തള്ളുമല്ല, ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയി'; ലജ്ജാകരമെന്ന് പി കെ ശ്രീമതി
പെട്രോൾ-ഡീസൽ വിതരണം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും