
ബാരെയിലി (ഉത്തര്‍പ്രദേശ്):ഉത്തർപ്രദേശിലെ ബാരെയിലിൽ ഭര്‍ത്താവ് പൂട്ടിയിട്ട് പീഡിപ്പിച്ച മുത്താലാഖിന്‍റെ ഇരയായ യുവതി മരിച്ചു. റസിയ എന്ന യുവതിയാണ് മരിച്ചത്.
ഭര്‍ത്താവ് നഹീം ഒരു മാസത്തോളം യുവതിയെ ഭക്ഷണവും വെള്ളവും കൊടുക്കാതെ പൂട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. റസിയയെ മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ടിരുന്നതായി ഇവരുടെ സഹോദരി ആരോപിച്ചു.
നിരന്തരം നഹീം സ്ത്രീധനത്തിന്‍റെ പേരിൽ റസിയയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഒരു മാസം അടച്ചിട്ട ശേഷം ഇയാള്‍ റസിയയെ ബന്ധുവിന്‍റെ വീട്ടിലാക്കി. വിവരം അറിഞ്ഞെത്തിയ സഹോദരി റസിയയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും, പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് റസിയയുടെ സഹോദരി അറയിച്ചു.ഇയാൾ ഫോൺ വഴിയാണ് റസിയയെ തലാക്ക് ചൊല്ലിയത്.
നഹീം റസിയക്ക് മുമ്പ് വിവാഹം ചെയ്തിട്ടുണ്ടെന്നും,അവരെയും സാമാനമായ രീതിൽ പീഡിപ്പിച്ചുവെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. ആദ്യം ജില്ലാ അശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത റസിയയെ പിന്നീട് ലഖ്‌നൗ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. റസിയക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്. ഡിസംബറില്‍ മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കി ലോക് സഭ പാസാക്കിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam