മനപ്രയാസത്തിലാണെന്ന് സ്ഥാപന ഉടമയെ വിളിച്ചു പറഞ്ഞ് യുവതി; സംശയം തോന്നി എത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ

Published : Jul 19, 2025, 02:59 PM IST
hanging death

Synopsis

ആലുവയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചി: ആലുവയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പീച്ചി സ്വദേശിനി ഗ്രീഷ്മയെയാണ് ആലുവ സിവിൽ സ്റ്റേഷന് സമീപമുള്ള വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് മാനസിക സമ്മർദത്തിൽ ആണെന്ന് ഗ്രീഷ്മ അറിയിച്ചിരുന്നു. സംശയം തോന്നിയ സ്ഥാപന ഉടമ വീട്ടിൽ എത്തിയപ്പോൾ ഗ്രീഷ്മയെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം