സിനിമാ സ്റ്റൈലില്‍ ലഹരിക്കടത്ത്; വയറ്റില്‍ നാല് കോടിയുടെ കൊക്കെയിനുമായി യുവതി പിടിയില്‍

By Web TeamFirst Published Dec 15, 2018, 5:03 PM IST
Highlights

ദില്ലിയില്‍ വന്‍ കൊക്കെയിന്‍ വേട്ട. സാവോ  പോളോയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ യുവതിയില്‍ നിന്ന് നാല് കോടി രൂപ വിലയുള്ള കൊക്കെയിന്‍ നാര്‍ക്കോട്ടിക് വിഭാഗം കണ്ടെത്തി.

ദില്ലി: ദില്ലിയില്‍ വന്‍ കൊക്കെയിന്‍ വേട്ട. സാവോ  പോളോയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ യുവതിയില്‍ നിന്ന് നാല് കോടി രൂപ വിലയുള്ള കൊക്കെയിന്‍ നാര്‍ക്കോട്ടിക് വിഭാഗം കണ്ടെത്തി.  74 കാപ്സ്യൂളുകളായി വിഴുങ്ങിയാണ് യുവതി 900 ഗ്രാം കൊളംബിയന്‍ കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കടത്താന്‍ ശ്രമിച്ച യുവതി ജമൈക്കന്‍ സ്വദേശിനിയാണ്.

വിപണിയില്‍ ഏറ്റവും വിലക്കൂടുതലുള്ള ലഹരിമരുന്നാണ് കൊക്കെയിന്‍. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്കായാണ് കൊക്കെയിന്‍ എത്തിച്ചതെന്നാണ് വിവരം.  ഡിസംബര്‍ ആറിന് നാര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. പരിശോധനകളും കര്‍ശനമാക്കി. നേരത്തെ ലഭിച്ച വിവര പ്രകാരം നാര്‍കോട്ടിക് വിഭാഗം യുവതിയെ തിരിച്ചറിഞ്ഞ് ബാഗുകള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ച് എക്സറേ എടുത്തു. എക്സറേയില്‍ സംശയാസ്പദമായി ചിലത് കണ്ടെത്തി.  തുടര്‍ന്ന് ഡോക്ടര്‍മാര്‍ വയറ് വാഷ് ചെയ്യാനുള്ള മരുന്ന് നല്‍കി കൊക്കെയിന്‍ പുറത്തെടുക്കുകയായിരുന്നു. തോടെ കപ്സ്യൂളില്‍ കൊക്കെയിനാണെന്ന് യുവതി സമ്മതിച്ചു. യുവതി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് നൈജീരിയക്കാരും അറസ്റ്റിലായത്.

click me!