സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍; ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web TeamFirst Published Oct 24, 2018, 7:16 AM IST
Highlights

സിനിമാ മേഖലയിലെ ലൈംഗീക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ താരങ്ങളുടെ സംഘടനമായ അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍  വിശദീകരണം നല്‍കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗീക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ താരങ്ങളുടെ സംഘടനമായ അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍  വിശദീകരണം നല്‍കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ്  ഡബ്ല്യുസിസിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.


 

click me!