
സിയാറ്റിൻ: സിയാറ്റിൻ: അറുപത്തൊമ്പത് കാരിയുടെ മരണത്തിൽ ഞെട്ടൽ മാറാതെ അമേരിക്കയിലെ സിയാറ്റിനിലുള്ള ആരോഗ്യവകുപ്പ് അധികൃതർ. അതിന് കാരണം ഒരു അമീബയാണ്. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന നയിഗ്ലേറിയ ഫൗലറി അമീബ ബാധമൂലമാണ് സ്ത്രീ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നസ്യം ചെയ്തതിൽ വന്ന അലംഭാവം മൂലമാണ് സ്ത്രീയുടെ ശരീരത്തില്‍ അമീബ കയറിയത്.
സൈനസ് രോഗബാധിതയായ സ്ത്രീയോട് നസ്യം ചെയ്യാന്‍ ഡോക്ടര്‍ നിർദ്ദേശിക്കുകയായിരുന്നു. ഇത് ഒരുമാസത്തോളം നീണ്ടു നിൽക്കുകയും ചെയ്തു. ഇതിലൂടെ അമീബ ഇവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അതേ സമയം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യത്തിന് ആശുപത്രി അധികൃതർ കാണിച്ച അലംഭാവമാണ് അമീബ പ്രവേശിക്കാൻ കാരണമായതെന്നാണ് സ്വീഡിഷ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാര്‍ പറയുന്നു.
തിളപ്പിച്ച വെള്ളത്തിന് പകരം ജീവനക്കാർ വാട്ടര്‍ ഫില്‍റ്ററില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചതെന്നും ഇതാണ് അമീബ ശരീരത്തിലെത്താന്‍ കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു. വാട്ടര്‍ ഫില്‍റ്ററില്‍ നിന്നുള്ള വെള്ളത്തില്‍ നയിഗ്ലേറിയ അമീബയുടെ സാന്നിധ്യം കണ്ടെത്തിട്ടുണ്ട്. നസ്യം ചെയ്ത് തുടങ്ങിയപ്പോൾ മുതൽ യുവതിയുടെ മൂക്കിൽ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഡോക്ടർമാർ അതത്ര കാര്യമായെടുത്തിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം സ്ത്രീയുടെ സംസാരശേഷി നഷ്ടപ്പെടുകയും കടുത്ത തലവേദന ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും സ്വബോധം നഷ്ടപ്പെട്ടിരുന്നു. ശേഷം നടത്തിയ അഞ്ചോളം ബയോപ്‌സി പരിശോധനകളിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
ഒന്നരയാഴ്ചയോളം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ഇവർ മരണപ്പെട്ടതെന്ന് നാഡിരോഗ വിദഗ്ധനായ ഡോ ചാള്‍സ് കോബ്‌സ് അറിയിച്ചു. നയിഗ്ലേറിയ ഫൗലറി അമീബ ബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരില്ല. മൂക്കിലെ സ്തരം വഴി തലച്ചോറിലേക്ക് എത്തുന്ന ഇവ
കോശങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്നു. മലിനജലത്തില്‍ നീന്തുന്നവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. 1962 നും 2017 നും ഇടയിലുള്ള കണക്കനുസരിച്ച് ലോകത്താകമാനം ഈ അമീബ ബാധയെ തുടര്‍ന്ന് 200ഒാളം പേരാണ് മരണപ്പെട്ടത് .