
ദുബായ്: വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടി മറ്റൊരു വിവാഹം കഴിച്ച മുന്‍ കാമുകനെതിരെ യുവതി കോടതിയില്‍. ദുബായിലെ ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കാമുകനെതിരേ കേസുമായി ദുബായിലെ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
ഹ്രസ്വ അവധി കഴിഞ്ഞ് യുഎഇയില്‍ തിരികെയെത്തിയ തനിക്ക് ലഭിച്ചത് കാമുകന്‍റെ വിവാഹത്തിനുള്ള ക്ഷണക്കത്തായിരുന്നു. വിവാഹം കഴിക്കുന്നതാവട്ടെ, തങ്ങളുടെ അതേ കമ്പനിയില്‍ ജോലിക്കാരിയായ തന്‍റെ സുഹൃത്തിനെ. ഇതോടെയാണ് യുവതി പണം തിരികെ ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതിയുടെ പക്കല്‍ നിന്ന് ഒന്‍പത് കോടി കാമുകന്‍ കൈവശപ്പെടുത്തിയത്. തന്നോടൊപ്പം കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി. അതിനിടെ പല ഘട്ടങ്ങളിലായി അഞ്ച് ദശലക്ഷം ദിര്‍ഹം കടമായി കാമുകന് നല്‍കിയിരുന്നു.
തനിക്ക് കാമുകനോടുള്ള തീവ്ര പ്രണയം കാരണം പണം നല്‍കാന്‍ ഒരു വട്ടം പോലും ആലോചിക്കേണ്ടി വന്നിട്ടില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam