ഹെല്‍മറ്റ് ഇടാത്തത് ചോദ്യം ചെയ്ത വനിതാ പൊലീസിന് യുവാക്കളുടെ ക്രൂര മര‍ദ്ദനം

Web Desk |  
Published : Apr 19, 2018, 12:42 PM ISTUpdated : Jun 08, 2018, 05:48 PM IST
ഹെല്‍മറ്റ് ഇടാത്തത് ചോദ്യം ചെയ്ത വനിതാ പൊലീസിന് യുവാക്കളുടെ ക്രൂര മര‍ദ്ദനം

Synopsis

വനിതാ പൊലീസിനും രക്ഷയില്ല വനിതാ പൊലീസിന് നേരെ യുവാക്കളുടെ ക്രൂര മര‍ദ്ദനം

കുട്ടികള്‍ക്ക് മാമത്രമല്ല, പൊലീസ് ഉദ്യോഗസ്ഥയ്ക്കും ശാരീരിക അതിക്രമങ്ങളില്‍നിന്ന് രക്ഷയില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന് സിസിടിവി ദൃശ്യങ്ങള്‍. ട്രാഫിക് നിയമം തെറ്റിച്ചവരെ തടഞ്ഞതിന് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ യാത്രക്കാര്‍ വനിതാ പൊലീസിനെ കയ്യേറ്റം ചെയ്തു. 

ഹെല്‍മറ്റ് ധരിക്കാതെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരെ നിയമ തെറ്റിച്ചതിന്‍റെ പേരില്‍ ഇവര്‍ തടഞ്ഞു വച്ചു. ഇതോടെ ഇരുവരും ചേര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നടുറോഡില്‍വച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. 

പൊലീസ് ഉദ്യോഗസ്ഥ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തൊടട്ടുത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥ ആക്രമിക്കപ്പെടുന്നത് കാണാം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അക്രമികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

നേരത്തേ ഒഡീഷയിലെ പുരി ജില്ലയില്‍ ട്രാഫിക് നിയമം തെറ്റിച്ചവരെ തടഞ്ഞതിന് വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടിരുന്നു. പുതിയ കാര്‍ നംബര്‍ പ്ലേറ്റ് ഇല്ലാതെ നിരത്തില്‍ ഇറക്കിയകത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ, സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും മന്ത്രിസഭയിൽ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, കാലവർഷം നാളെയെത്തും