ആണ്‍വേഷം കെട്ടി കൂട്ടുകാരിയെ വിവാഹം ചെയ്തു, വധു ചികിത്സയിലാണ്; സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

Web Desk |  
Published : Apr 24, 2018, 05:20 PM ISTUpdated : Jun 08, 2018, 05:52 PM IST
ആണ്‍വേഷം കെട്ടി കൂട്ടുകാരിയെ വിവാഹം ചെയ്തു, വധു ചികിത്സയിലാണ്; സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

Synopsis

ആണ്‍വേഷം കെട്ടി കൂട്ടുകാരിയെ വിവാഹം ചെയ്തു, സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ലക്നൗ: ഉത്തര്‍പ്രദേശിലാണ് കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ ആണ്‍വേഷം കെട്ടിയ സംഭവം നടക്കുന്നത്. 20 വയസുകാരായ രണ്ട് യുവതികള്‍ പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.  രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന ഇരുവര്‍ക്കും വിവാഹം പ്രായമെത്തിയപ്പോള്‍ പിരിയാന്‍ കഴിയാതായി.

സമൂഹ വിവാഹം നടക്കാനിരിക്കെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു.  ഒരാള്‍ക്ക് വ്യാജ ഐഡന്‍റിറ്റി കാര്‍ഡ് ഉണ്ടാക്കി. തുടര്‍ന്ന് വിവാഹത്തിനായി രണ്ട് സെറ്റ് മാതാപിതാക്കളെയും സംഘടിപ്പിച്ചു. വരനായി വേഷം കെട്ടിയ യുവതിക്ക് കാര്‍ത്തിക് ശുക്ല എന്ന പേരിലായിരുന്നു ഐഡന്‍റിറ്റി കാര്‍ഡ് സംഘടിപ്പിച്ചത്.

വിവാഹം നടന്നത് ഏപ്രില്‍ 16 തിങ്കളാഴ്ചയായിരുന്നെങ്കില്‍ ശനിയാഴ്ചയോടെയാണ് തന്‍റെ മകളെ വിവാഹം ചെയ്തത് മറ്റൊരു യുവതിയാണെന്ന് മനസിലായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങല്‍ വരനായി വേഷം കെട്ടിയ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പിടിക്കപ്പെടാന്‍ കാരണമായത്.  സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട 'വരന്‍റെ' വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. വധുവിന്‍റെ വീട്ടിലായിരുന്നു ഇരുവരും വിവാഹ ശേഷം താമസിച്ച് വന്നത്. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഇരുവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. 

വരനായ വേഷമിട്ട യുവതിയ അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.  കൂട്ടൂകാരിയെ മര്‍ദ്ദിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വധുവായ യുവതി വീടിന്‍റെ റൂഫില്‍ നിന്ന് താഴേക്ക് ചാടി. നിസാര പരിക്കുകളോടെ യുവതി ചികിത്സയിലാണ്.  വരനായി വേഷമിട്ട യുവതി ചതിച്ചെന്നാരോപിച്ച് വധുവിന്‍റെ വീട്ടുകാര്‍ പെലീസില്‍ പരാതി നല്‍കി.  'വരന്‍റെ' കുടുംബവും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇരവരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചാല്‍  ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് പൊലീസ്.

കേസില്‍ പൊലീസും പുലിവാല് പിടിച്ചിരിക്കുകയാണിപ്പോള്‍. ഐപിസി 377 പ്രകാരം സ്വവര്‍ഗരതി നിയമവിരുദ്ധമാണ്. എന്നാല്‍ ഈ നിയമ പ്രകാരം ഒരേ ലിംഗത്തില്‍ പെട്ട ആളുകള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ കുറിച്ചോ ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ചോ പ്രതിപാദിച്ചിട്ടില്ല. 2017ല്‍ സ്വകാര്യത മൗലീക അവകാശമായി സുപ്രിംകോടതി വിധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസെടുക്കുന്നതിന് തടസമുണ്ട്. ഇരുവരും വേഷം മാറി വിവാഹം ചെയ്തത് വലിയൊരു നിയമ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ