യാ​ത്ര​ക്കാ​രി​യെ കാ​റി​ൽ വച്ച് പീഡിപ്പിച്ചു; ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Published : Dec 24, 2017, 09:17 AM ISTUpdated : Oct 04, 2018, 06:13 PM IST
യാ​ത്ര​ക്കാ​രി​യെ കാ​റി​ൽ വച്ച് പീഡിപ്പിച്ചു; ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Synopsis

മും​ബൈ: യാ​ത്ര​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.  ഈ ​മാ​സം പ​ത്തൊ​ൻ​പ​തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദാ​യ സം​ഭ​വം. കാ​ശി​മി​ര​യി​ൽ​നി​ന്നു താ​നെ​യി​ലേ​ക്കു പോ​കാ​നാ​യി ടാ​ക്സി​യി​ൽ ക​യ​റി​യ യു​വ​തി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ​ജ്രേ​ശ്വ​രി​യി​ലെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് കാ​ർ എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യെ പീഡിപ്പിക്കുകയായിരുന്നു.

പീഡിപ്പിച്ച ശേഷം യു​വ​തി​യു​ടെ പ​ണ​വും പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ഡ്രൈ​വ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം യു​വ​തി​യെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ ക​ട​ന്നു. പി​ന്നീ​ട് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സു​രേ​ഷ് പി. ​ഗോ​സാ​വി എ​ന്ന ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. മു​മ്പ് ഒ​രു ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തി​രു​ന്ന ഗോ​സാ​വി അ​ടു​ത്തി​ടെ ഇ​വ​രി​ൽ​നി​ന്ന് ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്