
കോഴിക്കോട്: താമരശ്ശേരിയിൽ മാനസിക വൈകല്യമുള്ള വീട്ടമ്മയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ഭർത്താവിന്‍റെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി. കൊടുവള്ളി പൊലീസ് അന്വേഷണമാരംഭിച്ചു .
താമരശേരി സ്വദേശിയായ 35 കാരിയാണ് ഭർത്താവിന്റെ മൂന്ന് ബന്ധുക്കളുൾപ്പെടെ ആറ് പേർ പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയത്. ജനുവരി 30 നാണ് പരാതിക്കാപദമായ സംഭവം. മനോവൈകല്യമുള്ള തന്നെ ഭർത്താവിന്റെ ജ്യേഷ്ഠന്‍റെ മകൻ ഉസൈൻ ചായ വാങ്ങിത്തരാമെന്ന് പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടു പോയി ഒരു കടമുറിയിലെത്തിച്ച് പീഡിപ്പിച്ചതായി ഇവർ പറയുന്നു.
ഭർത്താവിന്റെ മറ്റ് രണ്ട് ബന്ധുക്കളായ ഭാവ, ഉസ്മാൻ എന്നിവരടക്കം അഞ്ച് പേർക്കൂടി പിന്നീട് പീഡിപ്പിച്ചു. ഭീഷണി മൂലം സംഭവം പുറത്ത് പറഞ്ഞില്ല. പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ സംഭവം ഒതുക്കി തീർക്കാനായി പലരും സമ്മര്‍ദ്ദം ചെലുത്തുന്നതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. കൊടുവള്ളി സര്‍ക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam