ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ മെയ്​ 28ന്​

Web Desk |  
Published : Apr 26, 2018, 04:58 PM ISTUpdated : Jun 08, 2018, 05:43 PM IST
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ മെയ്​ 28ന്​

Synopsis

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്  ഫലപ്രഖ്യാപനം 31ന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചു. മെയ്​ 28ന്​ വോ​െട്ടടുപ്പ്​ നടക്കും. മെയ്​ 31നാണ്​ വോ​െട്ടണ്ണൽ. മെയ്​ മൂന്നിന്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം പുറത്തിറങ്ങും. ജില്ലയില്‍ മാതൃക  പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്​ 10 വരെയാണ്​ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ്​ 11ന്​ പത്രികകളുടെ സൂക്ഷ്​മപരിശോധന നടക്കും. മെയ്​ 14നാണ്​ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ്​ സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമീഷൻ വ്യക്​തമാക്കിയിട്ടുണ്ട്​.

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ട് പ്രചരണം ആരംഭിച്ചിരുന്നു. ഡി. വിജയകുമാറാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി. സജി ചെറിയാന്‍ എൽഡിഎഫിന്‍റെയും പിഎസ് ശ്രീധരന്‍പിള്ള ബിജെപിയും സ്ഥാനാര്‍ഥികളാണ്. സിപിഎം എംഎൽഎ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി