ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യ; സഹായം അപേക്ഷിച്ച് യുവതി

By Web deskFirst Published Feb 5, 2018, 9:30 AM IST
Highlights

മുംബൈ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍നിന്ന് രക്ഷനേടാന്‍ പൊലീസിന്റെ സഹായം തേടി യുവതി. ഞായറാഴ്ചയാണ് മുംബൈ സ്വദേശിനിയായ യുവതി ട്വിറ്ററിലൂടെ പൊലീസിന്റെ സഹായം തേടിയത്.  ഓട്ടോമൊബൈല്‍ ബിിനസ്സുകാരനാണ് യുവതിയുടെ ഭര്‍ത്താവ്. സഹായത്തിനായി യുവതി നിസഹായതയോടെ ആവശ്യപ്പെടുന്ന വീഡിയോ ട്വിറ്ററിലൂടെ സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് പോസ്റ്റ് ചെയ്തത്. 

ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വര്‍ഷങ്ങളായി ഇത് തുടരുകയാണെന്നും വീഡിയോയിലൂടെ യുവതി പറയുന്നു. തന്റെ കുഞ്ഞുങ്ങളെ ആലോചിച്ച് മാത്രമാണ് താന്‍ ഈ ബന്ധം തുടരുന്നത്. എന്നാല്‍ തന്നെ ഭര്‍ത്താവ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവിനെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇനിയും ഈ പീഡനം തുടര്‍ന്നാല്‍ താന്‍ ഖേറിലെ തെരുവില്‍ ജീവിതം അവസാനിപ്പിക്കുമെന്നും യുവതി വ്യക്തമാക്കുന്നു. 

യുവതിയും ഭര്‍ത്താവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ട് മക്കളും ഭര്‍ത്താവും ഫ്‌ളാറ്റിലെ 11-ാം നിലയിലും യുവതിയും മകളും അതേ ഫ്‌ളാറ്റിലെ 12-ാം നിലയിലുമാണ് താമസമെന്ന് പൊലീസ് അധികതര്‍ പറഞ്ഞു. യുവതി ഭര്‍ത്താവിനെതിരെ രണ്ട് കേസുകള്‍ നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷിച്ച് വരികയാണെന്നും ഉടന്‍ നടപടിയെടുക്കുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

click me!