ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

Published : Jan 27, 2018, 05:24 PM ISTUpdated : Oct 05, 2018, 01:49 AM IST
ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

Synopsis

കൊച്ചി: നടൻ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഉണ്ണിമുകുന്ദൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന്  പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 

യുവതിയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്‍റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടേത് വ്യജപരാതിയാണെന്നും പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ഉണ്ണിമുകുന്ദന്‍റെ ആരോപണം.  ഉണ്ണിമുകുന്ദന്‍റെ വീട്ടിൽ സിനിമയുടെ തിരക്കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15ന് യുവതി പരാതി നൽകിയിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്മ കൈകൊട്ടിക്കളി ട്രൂപ്പ് കോർഡിനേറ്റർ, മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് മകൻ; ഒളിവിലിരിക്കെ അറസ്റ്റ്
കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെ സ്ഥാനക്കയറ്റം; ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ