മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് ലോട്ടറി വാങ്ങി, അടിച്ചത് 35 ലക്ഷം; പിടിവീണു

By Web TeamFirst Published Feb 2, 2019, 7:20 PM IST
Highlights

സിസിടിവി ദൃശ്യങ്ങളാണ് യുവതിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായത്. മുപ്പത്തിമൂന്നുകാരിയായ യുവതിക്ക് 50,000 ഡോളറാണ് ലോട്ടറിയടിച്ചത്

ഓട്ടാവ: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് യുവതി ലോട്ടറി എടുത്തപ്പോള്‍ അടിച്ചത് 35 ലക്ഷത്തോളം രൂപ. എന്നാല്‍, ആ തുക സ്വന്തമാക്കാന്‍ എത്തിയപ്പോള്‍ യുവതിയെ കാത്തിരുന്നത് കെെവിലങ്ങുമായി നില്‍ക്കുന്ന പൊലീസ് ആണെന്ന് മാത്രം. കാനഡയിലെ ഓട്ടോവയിലാണ് സംഭവം.

ന്യൂഫൗണ്ട്‍ലാന്‍റിലെ സ്റ്റോറില്‍ നിന്നാണ് യുവതി ലോട്ടറി എടുത്തത്. ഇതിന്‍റെ തുക വാങ്ങുന്നതിന് മുമ്പ് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് ലോട്ടറിയെടുത്ത കാര്യം മനസിലാക്കിയ പൊലീസ് യുവതിയെ കുടുക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് യുവതിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായത്. മുപ്പത്തിമൂന്നുകാരിയായ യുവതിക്ക് 50,000 ഡോളറാണ് ലോട്ടറിയടിച്ചത്. 

click me!