സൈക്കിള്‍ മോഷ്ടിച്ച് ഫേസ്ബുക്കില്‍ വില്‍പ്പനയ്ക്കു വച്ചു; യുവതി കള്ളന് കൊടുത്ത പണി...

Published : Jul 17, 2017, 04:11 PM ISTUpdated : Oct 05, 2018, 12:28 AM IST
സൈക്കിള്‍ മോഷ്ടിച്ച് ഫേസ്ബുക്കില്‍ വില്‍പ്പനയ്ക്കു വച്ചു; യുവതി കള്ളന് കൊടുത്ത പണി...

Synopsis

മോഷ്ടിക്കപ്പെട്ട തന്‍റെ സൈക്കിള്‍ തിരിച്ച് മോഷ്ടിച്ച് യുവതി. ലണ്ടനിലെ ബ്രിസ്റ്റോളില്‍ നിന്നുള്ള ജെനി മോര്‍ട്ടിനാണ് തന്റെ സൈക്കിള്‍ വ്യത്യസ്തമായ രീതിയില്‍ തിരിച്ച് പിടിച്ചത്.  മോഷ്ടിക്കപ്പെട്ട തന്റെ സൈക്കിളിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജെനി എല്ലാവരോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.  

സൈക്കിളുകള്‍ വില്‍പ്പനയാക്കായുളള ഫെയ്‌സ്ബുക്ക് പേജില്‍ ഈ സൈക്കിള്‍ കണ്ട ഒരു സുഹൃത്താണ് ജെനിയെ വിവരമറിയിക്കുന്നത്.  തുടര്‍ന്ന് ഇവര്‍ സൈക്കിള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സൈക്കിള്‍ തിരിച്ച് പിടിക്കാന്‍ പോലീസിന്റെ സഹായം തേടിയെങ്കിലും ലഭ്യമാകാത്തതിനെ തുടര്‍ന്ന് ജെനിയും സുഹൃത്തും നേരിട്ട് പോവുകയായിരുന്നു.

സൈക്കിളിനെ കുറിച്ച് ചെറിയ കാര്യങ്ങള്‍ ചോദിച്ച് തുടങ്ങിയ ജെനി ഓടിച്ച് നോക്കാനുള്ള അവസരം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സൈക്കിളുമായി നേരേ വീട്ടിലേക്ക് പോവുകയാണുണ്ടായത്. തന്റെ സൈക്കിള്‍ തിരിച്ച് കിട്ടിയ സന്തോഷത്തിനൊപ്പം സൈക്കിളിനുണ്ടായിരുന്ന കേടുപാടുകളും മോഷ്ടാവ് പരിഹരിച്ചതിന്റെ ഇരട്ടി സന്തോഷത്തിലാണ് ജെനി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും
ശബരിമല സ്വർണക്കൊള്ള കേസ്: ചോദ്യം ചെയ്യലിനായി നടൻ ജയറാം ഇന്ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും