ഭൂമി തര്‍ക്കം; യുവതിയെ സഹോദരിയും ബന്ധുക്കളും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Web Desk |  
Published : Jul 10, 2018, 11:13 AM ISTUpdated : Oct 04, 2018, 02:51 PM IST
ഭൂമി തര്‍ക്കം; യുവതിയെ സഹോദരിയും ബന്ധുക്കളും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Synopsis

സുമനെ വലിച്ചിഴച്ച് കൊണ്ടുപോയി കൃഷിയിടത്തില്‍ കെട്ടിയിട്ടു ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി

ജയ്പൂര്‍: ഭൂമി തര്‍ക്കത്തിന്‍റെ പേരില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. 34 കാരിയായ സുമനെ സഹോദരിയും മറ്റ് ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ച് അവശയാക്കിയത്. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലെ നവല്‍ഗറിലാണ് സംഭവം.സുമനെ വലിച്ചിഴച്ച് കൊണ്ടുപോയി കൃഷിയിടത്തില്‍ കെട്ടിയിട്ടതിന് ശേഷം ഏഴ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഇവരില്‍ നാല് കുട്ടികളും ഉള്‍പ്പെടും. സംഭവത്തില്‍ ഏഴ് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 

സുമനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൃഷിയിടത്തിന്‍റെ ഉടമസ്ഥാവകാശത്തിന്‍റെ പേരിലാണ് സുമനെ ക്രൂരമായി മര്‍ദ്ദിച്ചത്. സഹോദരീഭര്‍ത്താവ് കൃഷി ചെയ്യുന്നതിനെ സുമന്‍ എതിര്‍ത്തിരുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയം നോക്കി സഹോദരിയും സഹോദരീ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സുമനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന, അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ, പിന്തുണച്ച് ചൈനയും
ചന്ദ്രനിൽ പുത്തൻ ഗർത്തം കണ്ടെത്തി, 728 അടി വ്യാസവും 141 അടി ആഴവും; ചിത്രം പുറത്ത്