ബലാത്സംഗ ഇര പോലീസ് സ്റ്റേഷനിലെത്തി തീകൊളുത്തി

Published : Jan 02, 2018, 01:10 PM ISTUpdated : Oct 04, 2018, 07:57 PM IST
ബലാത്സംഗ ഇര പോലീസ് സ്റ്റേഷനിലെത്തി തീകൊളുത്തി

Synopsis

മഥുര: ബലാത്സംഗ ഇര പോലീസ് സ്റ്റേഷനിലെത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ സ്‌റ്റേഷനില്‍ എത്തിയ യുവതി സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മഥുരയിലെ കോസികനിലുള്ള പോലീസ് സ്‌റ്റേഷനിലാണ് സംഭവം. 

കഴിഞ്ഞ മാസമാണ് ഒരു പത്തൊന്‍പതുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്നും കേസ് പിന്‍വലിക്കാന്‍ പ്രതികളില്‍ ഒരാള്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും യുവതി ആരോപിച്ചു. 

ഇന്നു രാവിലെ സ്‌റ്റേഷനില്‍ എത്തിയ യുവതി, കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. ഈ സമയം സ്‌റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ഇടപെട്ട് ശ്രമം തടയുകയായിരുന്നു.  അതേസമയം, കേസില്‍ അന്വേഷണം തുടരുകയാണെന്നും യുവതിയുടെ പരാതിയില്‍ സംശയം ഉള്ളതിനാലാണ് നടപടി വൈകുന്നതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചര്‍ച്ചയ്ക്ക് പ്ലാനൊന്നുമില്ലെന്ന് ഇറാൻ! പാക്കിസ്ഥാനിലേക്ക് ഇറങ്ങിയ യുഎസ് വൈസ് പ്രസിഡന്റ് വാഷിങ്ടണിൽ തുടരുന്നു, ഇസ്ലാമാബാദ് ചർച്ചയിൽ അനിശ്ചിതത്വം
വെടിക്കെട്ട് പുരയിലെ സ്ഫോടനം: അടച്ചിട്ട വീടുകളിലെ ജനാലകളും മേൽക്കൂരയും പൂർണമായും തകർന്നു, മറ്റുചില വീടുകളുടെ ഭാഗങ്ങൾ വിണ്ടുകീറി; ഞെട്ടലിൽ നാട്ടുകാർ