എം.എല്‍എ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി കൊല്ലപ്പെട്ട നിലയില്‍

Published : Feb 13, 2017, 06:07 PM ISTUpdated : Oct 05, 2018, 12:21 AM IST
എം.എല്‍എ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി കൊല്ലപ്പെട്ട നിലയില്‍

Synopsis

കഴിഞ്ഞ ശനിയാഴ്ച മുതലാണ് യുവതിയെ കാണാതായത്. പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം തുടരുകയും ചെയ്യുന്നതിനിടയാണ് യുവതിയെ വീടിന് സമീപത്തെ സ്കൂള്‍ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.  2013ലാണ് സുല്‍ത്താന്‍പൂര്‍ എം.എല്‍.എയും  സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അരുണ്‍ വര്‍മയും കൂട്ടുകാരും കൂട്ട ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുവതി രംഗത്ത് വന്നത്. എന്നാല്‍ അന്വേഷണം തുടരവേ യുവതി തന്റെ ആരോപണത്തില്‍ നിന്ന് പിന്മാറി. ആരോപണം രാഷ്‌ട്രീയ പ്രേരിയമാണെന്ന് വിലയിരുത്തിയ പാര്‍ട്ടി വര്‍മയ്‌ക്ക് ക്ലീന്‍ചിറ്റ് നല്‍കി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റ് നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ അ‍ഞ്ചാം ഘട്ടത്തിലാണ് സൂല്‍ത്താന്‍പൂര്‍ ജനവിധി തേടുന്നത്. 27ന് വോട്ടെടുപ്പ് നടക്കവേ നടന്ന കൊലപാതകത്തിന് പുറകില്‍ ഗൂഡാലോചനയുണ്ടെന്ന് പാര്‍ട്ടി വക്താവ് ജൂഹീ സിംഗ് പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കായംകുളത്തെ ലൈംഗിക അതിക്രമ കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ, അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്