വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട യുവതിയെ കുടുംബം വീട്ടിൽ നിന്ന് ഇറക്കിവിട്ടു

Web Desk |  
Published : Jun 03, 2018, 11:17 PM ISTUpdated : Jun 29, 2018, 04:26 PM IST
വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട യുവതിയെ കുടുംബം വീട്ടിൽ നിന്ന് ഇറക്കിവിട്ടു

Synopsis

ബന്ധുക്കളില്‍ നിന്ന് ഭീഷണിയെന്ന് പെൺകുട്ടി വീട്ടില് താമസിക്കാൻ അനുവദിക്കുന്നില്ല അച്ഛന്‍റെ അമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപെട്ട വിരോധമെന്ന് പരാതി ആരോപണം നിഷേധിച്ച് സഹോദരൻ പെൺകുട്ടിയും അമ്മയും സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അച്ഛന്‍റെ അമ്മയെ ഉപദ്രവിച്ചു എതിര്‍പ്പ് നാട്ടുകാര്‍ക്കെന്നും സഹോദരൻ

പിതാവിന്‍റെ അമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയെ, അർദ്ധസഹോദരനും കുടുംബവും ചേ‍ർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. പൊലീസിൽ പരാതിപ്പെട്ടിട്ടും സംരക്ഷണം കിട്ടിയില്ലെന്നും യുവതി ആരോപിച്ചു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.

തിരൂര്‍ മുത്തൂരിലെ പാണക്കാട് വീട്ടില്‍ നഫീസക്കും മകള്‍ സെറീനക്കുമാണ് ഭീഷണിയെ തുടര്‍ന്ന് വീട് ഉപേക്ഷിക്കേണ്ടി വന്നത്.പിതാവ് സിദ്ദീഖിന്‍റെ അമ്മ ഉമ്മാച്ചുവിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതും പോസ്റ്റുമോര്‍ട്ടം ആവശ്യപെട്ടതുമാണ് പിതാവിന്‍റെ ആദ്യ ഭാര്യയിലെ മക്കളടക്കമുള്ള ബന്ധുക്കളുടെ എതിര്‍പ്പിന് കാരണമെന്ന് സെറീന പറഞ്ഞു.നിരന്തരം ഭീഷണിപെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതിനാല്‍ വീട്ടില്‍ താമസിക്കാനാവുന്നില്ല.പരാതി നല്‍കിയിട്ട് പൊലീസിന്‍റെ ഭാഗത്തുനിന്ന് സംരക്ഷണം കിട്ടുന്നില്ലെന്നും സെറീന പരാതിപെട്ടു.

 എന്നാല്‍ സെറീനക്കും അമ്മക്കും വീട്ടില്‍ താമസിക്കാൻ തടസം നിന്നിട്ടില്ലെന്നാണ് സെറീനയുടെ പിതാവിന്‍റെ ആദ്യഭാര്യയിലെ മകൻ ആരിഫിന്‍റെ വിശദീകരണം സ്വത്ത് തര്‍ക്കതിന്‍റെ പേരില്‍ ഉമ്മാച്ചുവിനെ സെറീനയും അമ്മയും ഏറെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതറിയാവുന്ന നാട്ടുകാരാണ് അവര്‍ക്ക് എതിരെന്നും ആരിഫ് പറഞ്ഞു.പരാതി കിട്ടിയ ഉടൻ തന്നെ സംരക്ഷണവുമായി പെൺകുട്ടിയുടെ വീട്ടില്‍ പൊലീസ് പോയിരുന്നുവെന്നും പിന്നീട് ഇവര്‍ വീടുപൂട്ടി പോകുകയായിരുന്നുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'
ഡി മണിയ്ക്ക് പിന്നിൽ ഒട്ടേറെ ദുരൂഹതകൾ; അന്വേഷണ സംഘത്തെ കുഴക്കുന്നത് നിസ്സഹകരണം, രാജ്യാന്തര ലോബിയെ കുറിച്ചും ചോദ്യം ചെയ്യും