
തിരുവനന്തപുരം: പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പുരുഷൻമാരെ കൊള്ളയടിച്ച പ്രതി പൊലീസ് പിടിയിലായി. കരമനയ്ക്കടുത്ത് മേലാരന്നൂർ സ്വദേശിനി സുഗതകുമാരിയാണ് അറസ്റ്റിലായത്. പാറശാല സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്.
ഫോൺ വിളിയിലൂടെ ചങ്ങാത്തം സ്ഥാപിച്ചശേഷം ഇരയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നതാണ് കൊള്ളയുടെ രീതി.പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെടുമെന്ന ഭീഷണി ഭയന്ന് പണവും ആഭരണവുമെല്ലാം നൽകി പുരുഷൻമാർ സ്ഥലം വിടും. ആശാ വർക്കർ കൂടിയായ സുഗതകുമാരിക്കൊപ്പം കാമുകനും കൊള്ളയ്ക്ക് കൂട്ടുണ്ട്.
കരമന പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മേലാരന്നൂരിലെ വാടകവീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.പാറശാല സ്വദേശിയുടെ അഞ്ചരപവന്‍റെ ആഭരണങ്ങൾ മണ്ണാർക്കാട് ഭാഗത്തെ സ്വർണപണയ സ്ഥാപനത്തിൽ നിന്നും കണ്ടെത്തി. മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുട്ടുള്ളവരാണ് പ്രതികൾ. തട്ടിപ്പിനിരയായവർ പരാതിപ്പെടാൻ ധൈര്യം കാട്ടണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam