വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി

Published : Dec 20, 2017, 04:25 PM ISTUpdated : Oct 05, 2018, 03:41 AM IST
വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി

Synopsis

ആലപ്പുഴ: മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. മരണം നടന്ന് 10 ദിവസത്തിന് ശേഷമാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. മാവേലിക്കരക്ക് സമീപം അറുന്നൂറ്റിമംഗലത്തുള്ള വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സരസ്വതിയുടെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. 

65കാരിയായ സരസ്വതി അടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റാണ്  മരിച്ചതെന്നാണ് കരുതുന്നത്. ഏതാനും ദിവസമായി തെരുവുനായ്ക്കള്‍ സരസ്വതിയുടെ വീടിനുള്ളില്‍ കയറിയിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോളാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു.

പരിശോധനയില്‍ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയതായും വ്യക്തമായി. മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാവേലിക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. പാചകം ചെയ്യുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം. സരസ്വതിയുടെ മൃതദേഹം വീടിന് സമീപത്ത് സംസ്കരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്