പതിനേഴുകാരനൊപ്പം ഒളിച്ചോടിയ വിവാഹിതയായ ഇരുപത്തിയേഴുകാരി റിമാന്‍റില്‍

Published : Jul 01, 2016, 12:36 PM ISTUpdated : Oct 05, 2018, 03:51 AM IST
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ വിവാഹിതയായ ഇരുപത്തിയേഴുകാരി റിമാന്‍റില്‍

Synopsis

ആലുവ: വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി അയല്‍വാസിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. അന്വേഷണത്തിനിടയില്‍ പ്ലസ്ടു വിദ്യാര്‍ഥിയയെയും ഇരുപത്തിയേഴുകാരിയായ യുവതിയേയും പോലീസ് കൊച്ചിയില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്ന കേസില്‍ യുവതിയെ റിമാന്‍റിലയച്ചു. 

ജുവനൈല്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ നീറിക്കോട് സ്വദേശിനിയെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും നാടുവിടാന്‍ തീരുമാനിച്ചത്. കുട്ടിയെ ഉപേക്ഷിച്ച് യുവതിയും പയ്യനും വേളാങ്കണ്ണിയിലേക്ക് കടന്നു. ഇതിനിടെ, ഭാര്യയെ കാണാനില്ലെന്നു യുവതിയുടെ ഭര്‍ത്താവും മകനെ കാണാനില്ലെന്ന് ആണ്‍കുട്ടിയുടെ പിതാവും പോലീസില്‍ പരാതിയുമായെത്തി. 

തുടര്‍ന്ന് വേളാങ്കണ്ണിയിലെത്തി അന്വേഷിച്ചെങ്കിലും ഇവരെ പോലീസിന് കണെ്ടത്താനായില്ല. ഇവിടെ വച്ച് ഇവര്‍ വിവാഹിതരായതായും സൂചനയുണ്ട്.

എറണാകുളത്ത് ഹോം നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് എത്തിയപ്പോഴാണ് ആലുവ വെസ്റ്റ് എസ്‌ഐ അനില്‍കുമാറും സംഘവും ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്