നടപ്പന്തലില്‍ പ്രതിഷേധം നേരിട്ട സ്ത്രീകൾ ദര്‍ശനം നടത്തി; തീർത്ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

Published : Nov 06, 2018, 08:01 AM ISTUpdated : Nov 06, 2018, 08:14 AM IST
നടപ്പന്തലില്‍ പ്രതിഷേധം നേരിട്ട സ്ത്രീകൾ ദര്‍ശനം നടത്തി; തീർത്ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

Synopsis

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. 50 വയസ്സാകാത്ത സ്ത്രീകൾ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച് പ്രതിഷേധമുണ്ടായിരുന്നു

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. 50 വയസ്സാകാത്ത സ്ത്രീകൾ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച് പ്രതിഷേധമുണ്ടായിരുന്നു. 

പമ്പാ ഗണപതി ക്ഷേത്രത്തില്‍ ബന്ധുവിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കള്‍ നേരത്തെ വിശദമാക്കിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ തന്നെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. 

അതേസമയം നടപ്പന്തലിൽ നടന്ന തീർത്ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. 50 വയസ്സാകാത്ത സ്ത്രീകൾ എത്തിയെന്ന സംശയത്തിലായിരുന്നു പ്രതിഷേധം. രണ്ട് സ്ത്രീകൾക്ക് നേരെയാണ് പ്രതിഷേധം ഉയർന്നത്. 50 വയസ്സ് തികഞ്ഞവരാണെന്ന് വ്യക്തമായതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം