ഹോട്ടലിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ സ്​ത്രീ അത്​ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

Published : Dec 13, 2017, 09:40 PM ISTUpdated : Oct 05, 2018, 03:53 AM IST
ഹോട്ടലിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ സ്​ത്രീ അത്​ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

Synopsis

ദില്ലി: ബഹുനില കെട്ടിടത്തിൽ നിന്ന്​ താഴേക്ക്​ പതിച്ച സ്​ത്രീ അത്​ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിൽ നിന്ന്​ രണ്ടുതവണയായാണ്​ ഇവർ കാഴ്​ചക്കാരെപോലും ഭയപ്പെടുത്തുന്ന രീതിയിൽ താഴേക്ക്​ വീഴുന്നത്​. ചൈനയിൽ നടന്ന അപകടത്തിൽ നിന്ന്​ അത്​ഭുതകരമായി രക്ഷപ്പെട്ട സ്​ത്രീ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരികയാണ്​. സ്​ത്രീ വീഴുന്ന രംഗം കാഴ്​ചക്കാരിലൊരാൾ പകർത്തിയതി​ന്‍റെ  46 മിനിറ്റ്​ ദൈർഘ്യമുള്ള ദൃശ്യം ഇതിനകം ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്​തിട്ടുണ്ട്​.

നോർത്ത്​ ചൈനയിലെ യാൻഷൂവിലെ കെട്ടിടത്തി​ന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ താഴേക്ക്​ വീണ സ്​ത്രീയാണ്​ രക്ഷപ്പെട്ടത്​. ആദ്യ വീഴ്​ചയിൽ ഇവർ ഹോട്ടൽ കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ ടെറസിലാണ്​ പതിച്ചത്​. അവിടെ നിന്ന്​ പിടിച്ചുകയറാനുള്ള ശ്രമത്തിനിടെ വീണ്ടും താഴേക്ക്​ വീഴുകയായിരുന്നു. ​അപ്പോഴേക്കും ​പൊലീസ്​ കുതിച്ചെത്തി സുരക്ഷ ഒരുക്കിയതോടെ കൂടുതൽ പരിക്കിൽ നിന്ന്​ രക്ഷപ്പെട്ടു. 

വീഡിയോ

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ