
കൊച്ചി: എറണാകുളം നഗര മധ്യത്തിലെ വീട്ടിൽ മോഷണം. അർദ്ധ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ നാല് അംഗ സംഘം കത്തി കാട്ടി ഭീഷണിപെടുത്തി ആഭരണങ്ങൾ കവർന്നു. ലിസി ആശുപതിക്ക് സമീപം ഉള്ള എല്ലിക്കൽ എന്ന വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ അർദ്ധ രാത്രി രണ്ടു മണിയോടെ ആണ് സംഭവം. കവര്‍ച്ച നടക്കുമ്പോള്‍ വീട്ടുടമസ്ഥൻ, അദ്ദേഹത്തിന്റെ ഭാര്യ, മരുമകൾ, രണ്ടു മക്കൾ, ഡ്രൈവർ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മുഖം മൂടി ധരിച്ചെത്തിയ സംഘം 65 വയസു പ്രായം ഉള്ള വീട്ടുടമസ്ഥയെ കഴുത്തിൽ കത്തി കാട്ടിയ ശേഷം ഇവർ അണിഞ്ഞ ആഭരണങ്ങൾ കവരുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്നവരെയും മോഷ്ടാക്കൾ കത്തി കാട്ടി ഭീഷണി പെടുത്തി. അക്രമത്തിൽ വീട്ടുടമസ്ഥയുടെ കൈക്ക് പൊട്ടൽ ഉണ്ട്.
ഈ സമയത്തു മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന ഡ്രൈവർ താഴെ എത്തി മോഷ്ടാക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും ഇയാളെയും ഭീഷണി പെടുത്തി. പ്രതികളെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഡിസ്ട്രിക്ട് പോലീസ് കമ്മിഷണർ ഉൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam