കൊല്ലം സ്വദേശിനിയുടെ തിരോധാനം: ചെരിപ്പും ബാഗും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തി

Web Desk |  
Published : Jul 26, 2018, 12:15 AM ISTUpdated : Oct 02, 2018, 04:19 AM IST
കൊല്ലം സ്വദേശിനിയുടെ തിരോധാനം: ചെരിപ്പും ബാഗും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തി

Synopsis

കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയുടെ തിരോധാനം: ചെരിപ്പും ബാഗും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തി  കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയുടെ തിരോധാനം ദുരൂഹതയെന്ന് ബന്ധുക്കള്‍ ഷബ്ന കൊല്ലം ബീച്ചിലെത്തിയാതായി മനസിലായി ബന്ധുക്കള്‍ കൊല്ലം കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊല്ലം: അഞ്ചാലുമൂട് സ്വദേശിയായ പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പഠിക്കാൻ പോയ കുട്ടിയുടെ ചെരിപ്പും ബാഗും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൊല്ലം അഞ്ചാലുമൂട് നീരാവില്‍ സ്വദേശിയായ ഷബ്ന കഴിഞ്ഞ 17 ന് വീട്ടില്‍ നിന്ന് പിഎസ് സി കോച്ചിംഗ് ക്ലാസിലേക്ക് പോയതാണ്.

പിന്നീട് തിരിച്ചെത്തിയിട്ടില്ല. ക്ലാസിലെത്തിയിരുന്നതായി സഹപാഠികളും അധ്യാപകരും പറയുന്നു. പിന്നീട് എങ്ങോട്ടേക്ക് പോയെന്ന് വിവരമില്ല. പൊലീസ് അന്വേഷണത്തിലും കാര്യമായ സൂചനയൊന്നും കിട്ടിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷബ്ന കൊല്ലം ബീച്ചിലേക്ക് പോയതായി മനസിലായി. ഷബ്നയുടെ സുഹൃത്തക്കളായ ചിലരെ ചോദ്യം ചെയ്തു.വര്‍ക്കല വരെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.അന്വേഷണം കാര്യക്ഷമമാക്കാൻ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കി

കൊല്ലം അഞ്ചാലുമൂട് നീരാവില്‍ സ്വദേശിയായ ഷബ്ന കഴിഞ്ഞ 17 ന് വീട്ടില്‍ നിന്ന് പിഎസ്സി കോച്ചിംഗ് ക്ലാസിലേക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ല. ക്ലാസിലെത്തിയിരുന്നതായി സഹപാഠികളും അധ്യാപകരും പറയുന്നു. പിന്നീട് എങ്ങോട്ടേക്ക് പോയെന്ന് വിവരമില്ല.

പൊലീസ് അന്വേഷണത്തിലും കാര്യമായ സൂചനയൊന്നും കിട്ടിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷബ്ന കൊല്ലം ബീച്ചിലേക്ക് പോയതായി മനസിലായി. ഷബ്നയുടെ സുഹൃത്തുക്കളായ ചിലരെ ചോദ്യം ചെയ്തു.വര്‍ക്കല വരെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.അന്വേഷണം കാര്യക്ഷമമാക്കാൻ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കി 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ ട്വിസ്റ്റ്: ഡിസിസിക്ക് കത്ത് നൽകി വിമത മെമ്പർ, പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം
മിനിപമ്പയിൽ ഡ്യൂട്ടി ചെയ്ത വനിതാ പൊലീസ് സ്പെഷ്യൽ ഓഫീസർക്ക് മർദ്ദനം,യുവാവ് അറസ്റ്റിൽ