
മാന്നാര്‍: യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍വാസിയായ ഗുണ്ടാനേതാവ് അറസ്റ്റിലായ സംഭവത്തില്‍ ഗുണ്ടാനേതാവ് കുടുങ്ങിയത് ഫോണ്‍ റെക്കോര്‍ഡില്‍. മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ രവിയുടെ മകള്‍ വന്ദന എന്ന ആതിരയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തല്‍ കരിയില്‍ കളത്തില്‍ സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ 13നായിരുന്നു വന്ദന കിടപ്പുമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മാതാപിതാക്കള്‍ ശിവരാത്രി ഉത്സവം കാണാന്‍ പോയ സമയത്തായിരുന്നു ഇത്. ആത്മഹത്യക്ക് ശ്രമിച്ച വന്ദനയെ പ്രതി സുരേഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. വീണ്ടും കസ്റ്റഡിയിലെടുത്തപ്പോള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് റെക്കോര്‍ഡിങ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. മരണദിവസം 10 തവണ ഇയാള്‍ വന്ദനയെ വിളിച്ചതായി കണ്ടെത്തി. മരിക്കുന്നതിന് തൊട്ടുമുമ്പും സുരേഷ് വിളിച്ചിരുന്നു. ഈ കോള്‍ ഫോണില്‍ റെക്കോര്‍ഡാവുകയും ചെയ്തു. ഉടന്‍ തന്നെ തൂങ്ങി മരിക്കൂ എന്നായിരുന്നു ആ കോളില്‍ സുരേഷ് വന്ദനയോട് പറഞ്ഞത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. കെലപാതകമടക്കമുള്ള നരിവധി കേസുകളില്‍ പ്രതിയാണ് സുരേഷ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam