
തിരുവനന്തപുരം: മുത്തലാഖിനെതിരെ പോരാടുന്ന മുസ്ലീം സ്ത്രീകൾക്ക് ഭര്‍ത്താവിന്‍റെ കുടുംബത്തിൽ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങൾ. മൊഴിചൊല്ലലിന് നിയമസാധുതയില്ലെന്ന് വാദിച്ച് ഭര്‍ത്താവിന്റെ വീട്ടിൽ തന്നെ തുടർന്ന് താമസിക്കുന്ന നിരവധി സ്ത്രീകൾ സംസ്ഥാനത്തുണ്ട്. കോടതി ഉത്തരവിന്‍റെ ബലത്തിൽ കഴിയുന്ന ഇവര്‍ക്ക് പക്ഷെ ആ കുടുംബത്തിൽ യാതൊരു സുരക്ഷയും സരംക്ഷണവും ഇല്ല.
വിവാഹത്തീയതി ചോദിക്കരുത് മറന്നുപോയി.എന്നാൽ കേസ് കൊടുത്ത തീയതി ഓര്‍മ്മയുണ്ട്.. ആ ഒരൊറ്റ വാചകത്തിലുണ്ടായിരുന്നു വിവാഹത്തെ ചൊല്ലി ആ സ്ത്രീ അനുഭവിച്ച വേദനകളത്രയും. മാസങ്ങൾ മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഭര്‍ത്താവ് മൊഴിചൊല്ലിയതാണ് ഇവരെ.
ഭര്‍ത്താവും കുടുംബാംഗങ്ങളും ശത്രുക്കളെ പോലെ പെരുമാറുന്ന വീട്ടിൽ വീണ്ടും തുടരുന്നത് ജീവനാശം ഉൾപ്പെടെയുളള അവകാശങ്ങൾ
നേടിയെടുക്കാൻ. മൊഴി ചൊല്ലി ഉടൻ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് തടയാൻ കൂടിയാണ് ഇവര്‍ ഈ ദുരിതമത്രയും സഹിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam