സമവായനീക്കം ഫലം കാണുന്നു; ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം

By Web TeamFirst Published Oct 15, 2018, 10:31 AM IST
Highlights

ദേവസ്വംബോർഡിന്റെ സമവായനീക്കം ഫലം കാണുന്നു. ശബരിമലയിലെത്തുന്ന സത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നും അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. 

തിരുവനന്തപുരം: ദേവസ്വംബോർഡിന്റെ സമവായനീക്കം ഫലം കാണുന്നു. ശബരിമലയിലെത്തുന്ന സത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നും അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. എന്നാല്‍ വിധി ഉടൻ നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കുന്നു. വിഷയത്തില്‍ പന്തളം കുടുബത്തിന്റെ തീരുമാനം ഇന്ന് അറിയാനാവുമെന്നാണ് സൂചന.

അതേസമയം ശബരിമലയിലെ തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ചെയിന്‍ സര്‍വ്വീസിന് വേണ്ടിവരുന്ന അഞ്ഞൂറോളം ബസ്സുകളും അവയ്ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

നിലയ്ക്കൽ മുതൽ പമ്പ വരെ ഭക്തരെ സുഗമമായി എത്തിക്കാനുള്ള സൗകര്യങ്ങളെപ്പറ്റിയാവും സര്‍ക്കാരിന്ന് വിശദീകരണം നല്‍കുക. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരില്‍ നിന്നും കെഎസ്ആര്‍ടിസി അമിത ചാര്‍ജ്ജ് ഈടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

click me!