കൈവിടരുതെന്ന് സർക്കാരിനോട് കന്യാസ്ത്രീകൾ; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് വീണ്ടും ജലന്ധർ രൂപത

By Web TeamFirst Published Feb 10, 2019, 1:51 PM IST
Highlights

കന്യാസ്ത്രിമാരോട് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ് അത് സഭയുടേതല്ലെന്നും വക്താവ് വ്യക്തമാക്കി. ഇനി സർക്കാരിലാണ് പ്രതീക്ഷയെന്ന് കുറവിലങ്ങാടത്തെ കന്യാസ്ത്രിമാരുള്ളത്.

കോട്ടയം:  സ്ഥലം മാറ്റ ഉത്തരവിൽ ഉറച്ച് നിൽക്കുന്നുവെന്നും അഡ്മിനിസ്ട്രേറ്ററുടെ അറിവോടെയാണ് വിശദീകരണമിറക്കിയതെന്നും ജലന്ധർ രൂപതാ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം മഠം വിട്ട് പോകില്ലെന്നും ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ഇപ്പോഴും ജലന്ധർ രൂപത നിയന്ത്രിക്കുന്നതെന്ന് സംശയിക്കുന്നതായും കുറവിലങ്ങാടത്തെ കന്യാസ്ത്രിമാർ ആരോപിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രിമാരെ തന്റ അറിവോടെയല്ല സ്ഥലം മാറ്റിയതെന്ന് വിശദീകരിച്ച് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് കന്യാസ്ത്രീമാർക്കെഴുതിയ കത്താണ് പുതിയ വിവാദമായത്. ഉത്തരവ് മരവിപ്പിക്കുന്നുവെന്ന അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് തള്ളി സഭാ വക്താവ് രംഗത്തെത്തിയതോടെ അഭിപ്രായവ്യത്യാസം പരസ്യമായി.

എന്നാൽ അഡ്മിനിസ്ട്രേറ്ററുടെ അറിവില്ലാതെ രൂപതാ വക്താവിന് വിശദീകരണമിറക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അഭിപ്രായവ്യത്യാസമില്ലെന്ന വിശദീകരിക്കാൻ സഭ ശ്രമിക്കുന്നത്. കന്യാസ്ത്രിമാരോട് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ് അത് സഭയുടേതല്ലെന്നും വക്താവ് വ്യക്തമാക്കി. ഇനി സർക്കാരിലാണ് പ്രതീക്ഷയെന്ന് കുറവിലങ്ങാടത്തെ കന്യാസ്ത്രിമാരുള്ളത്.

മിഷണറീസ് ഓഫ് ജീസസ് സന്യാസിസമൂഹത്തിന്റ ദൈനംദിനവിഷയങ്ങളിൽ ബിഷപ്പ് സാധാരണഇടപെടാറില്ലെന്നാണ് ഫ്രാങ്കോ മുളയക്കലും നേരത്തെ പൊലീസിന് നൽകിയ മൊഴി. അഡ്മിനിസ്ട്രേറ്റർ ഇപ്പോൾ ഇടപെട്ടാൽ അത് കേസിനെ സാരമായി ബാധിക്കുമെന്ന കണ്ടാണ് ഉത്തരവ്. 

click me!