ഇരിക്കാനുള്ള അവകാശമൊക്കെ കടലാസിലും, വാഗ്ദാനങ്ങളിലുമൊതുങ്ങി; സ്ത്രീകളുടെ ജോലി നിന്നുതന്നെ

By Web TeamFirst Published Sep 23, 2018, 2:44 PM IST
Highlights

തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള നിയമം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടും തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും തൊഴിലാളികളുടെ അവകാശം ഇനിയും അംഗീകരിക്കപ്പെട്ടില്ല. ഇരിപ്പിന് സൗകര്യമൊരുക്കണമെന്ന് കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിലെ ഭേദഗതി ഇനിയും നടപ്പിലാക്കാനുമായിട്ടില്ല.

കോഴിക്കോട്: തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള നിയമം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടും തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും തൊഴിലാളികളുടെ അവകാശം ഇനിയും അംഗീകരിക്കപ്പെട്ടില്ല. ഇരിപ്പിന് സൗകര്യമൊരുക്കണമെന്ന് കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിലെ ഭേദഗതി ഇനിയും നടപ്പിലാക്കാനുമായിട്ടില്ല. 'ഇരിപ്പ് സമരം' നടന്ന കോഴിക്കോട്ടെ പല സ്ഥാപനങ്ങളിലും സ്ത്രീ തൊഴിലാളികൾ തൊഴിൽസമയം മുഴുവൻ നിന്നാണ് ജോലിയെടുക്കുന്നതെന്ന്  അന്വേഷണത്തിൽ വ്യക്തമായി.

നിലവിൽ കാബിനറ്റ് അപ്രൂവ് ചെയ്തെങ്കിലും ഗവർണർ അപ്രൂവ് ചെയ്യുന്നതിന് മുൻപ് നിയമസഭ കൂടി, ഒരു ദിവസം, ആ പ്രളയത്തിന് വേണ്ടി. ഇതോടെ അത് ലാപ്സായി, ഒന്നുകൂടി ക്യാബിനറ്റ് അപ്രൂവ് ചെയ്തിട്ട് ഗവർണർക്ക് പോകണം ഇനി ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ.

മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ. ഇരുന്നാല്‍ അച്ചടക്കലംഘനമായി കരുതി നടപടിയെടുത്തിരുന്ന സാഹചര്യം. 2014 മാർച്ചിലാണ് ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ സ്ത്രീതൊഴിലാളികള്‍ ഇരുപ്പ് സമരവുമായി തെരുവിലിറങ്ങിയത്. നാല് മണിക്കൂർ ജോലി ചെയ്താൽ വിശ്രമം എന്ന ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിലെ വ്യവസ്ഥ കർശനമായി പാലിക്കണം എന്ന് സ്ഥാപനമുടമകൾക്ക് മുന്‍ സർക്കാർ നിർദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. 

സമരം തുടർന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ജോലിക്കിടയിൽ ഇരിക്കാനുള്ള അവസരം ഒരുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം തൊഴിലുടമകള്‍ക്ക് നല്‍കി. ഇതിനായി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പക്ഷേ സംഭവിക്കുന്നതെന്ത്? ഇരിപ്പ് സമരം പൊട്ടിപ്പുറപ്പെട്ട കോഴിക്കോട് ജില്ലയിലെ വസ്ത്രസ്ഥാപനങ്ങളിൽ ഞങ്ങൾ അന്വേഷിച്ചു.

എവിടെയും സ്ത്രീതൊഴിലാളികള്‍ ഇരിക്കുന്നില്ല. സമരം നയിച്ച സ്ത്രീ തൊഴിലാളികൾ ഇന്ന് നിരാശരാണ്. അതേസമയം പിന്നീട് ചേര്‍ന്ന നിയമസഭയില്‍ ഭേദഗതി അവതരിപ്പിക്കാനാവാതെ പോയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ലേബര്‍ സെക്രട്ടറിയുടെ കെ അലക്സാണ്‍ർ ഐഎഎസിന്‍റെ വിശദീകരണം.പിന്നീട് ചേര്‍ന്ന മന്ത്രിസഭയില്‍ പ്രളയവും പുനരധിവാസവും മാത്രമായിരുന്നു ചര്‍ച്ചക്ക് വന്നത്.

click me!