
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ ജോലി സമയം കൂട്ടി. നിലവില്‍ ഓഫീസര്‍മാരുടെയും മിനിസ്റ്റിരിയല്‍ ജീവനക്കാരുടെയും ജോലി സമയമാണ് നീട്ടിയത്. നിലവില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് പ്രവൃത്തിസമയം. അടുത്തയാഴ്ച മുതല്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ 8 മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗക്കാര്‍ക്ക് എല്ലാ മാസവും രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനും മാനേജ്‍മെന്റ് തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam