
വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും പൊതുസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പ്രവൃത്തി സമയത്തിലാണ് മാറ്റം വരുത്തിയത്. സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാരുടെ പ്രവൃത്തി സമയം പുനഃക്രമീകരിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ സഹമന്ത്രിയുമായ അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ് സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ കമ്പനികള്‍ റമദാനില്‍ ആഴ്ചയില്‍ ഓവര്‍ടൈം കൂടാതെ 36 മണിക്കൂര്‍ മാത്രമെ ജോലി ചെയ്യിക്കാവൂ എന്ന് തൊഴില്‍ നിയമത്തില്‍ നിബന്ധനയുണ്ട്.. റമദാന്‍ ഒഴികെയുള്ള മാസങ്ങളില്‍ ഇത് ആഴ്ചയില്‍ 48 മണിക്കൂര്‍ ആണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ ഈ മാസം 15 മുതല്‍ പ്രവൃത്തി സമയം കുറച്ചിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളും പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തി.. ചില സ്‌കൂളുകള്‍ റമദാന്‍ ഒന്നു മുതല്‍ സമയം കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റമസാനില്‍ അഞ്ച് മണിക്കൂര്‍ മാത്രമെ സര്‍ക്കാരിതര സ്‌കൂളുകളും കിന്‍ഡര്‍ഗാര്‍ട്ടനുകളും പ്രവര്‍ത്തിക്കാവൂ എന്ന് കഴിഞ്ഞ വര്‍ഷം അവസാന നിമിഷമാണ് മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്.
ബലി പെരുന്നാള്‍ ഈ വര്‍ഷം നേരത്തെയായതിനാല്‍ അതും കൂടി ചേര്‍ത്താണ് വേനലവധി പ്രഖ്യാപിച്ചത്. പ്രവാസി കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഇത് ഏറെ അനുഗ്രഹമാകുക. രണ്ട് പെരുന്നാളുകളും കൂടെ ഓണവും നാട്ടില്‍ ആഘോഷിക്കാന്‍ ഇത്തവണ മലയാളികള്‍ക്ക് അവസരം ലഭിക്കും. ജൂലൈ ആദ്യവാരം മുതല്‍ സെപ്തംബര്‍ 18 വരെയായിരിക്കും വേനലവധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam