സൗദിയില്‍ ഇനി ഹുറൂബ് ഓണ്‍ലൈന്‍ വഴിയും

By Web DeskFirst Published May 26, 2016, 8:11 PM IST
Highlights

ഒരു തവണ മാത്രമേ ഒരു തൊഴിലാളിയെ ഹുറൂബ്‌ ആക്കാന്‍ സാധിക്കുകയുള്ളൂ. ഫൈനല്‍ എക്‌സിറ്റ് അടിച്ച തൊഴിലാളികളെ ഹുറൂബ്‌ ആക്കാന്‍ സാധിക്കില്ല. ഹുറൂബാക്കി പതിനഞ്ച് ദിവസത്തിനകം സ്‌പോണ്‍സര്‍ക്ക് തന്നെ ഹുറൂബ്‌ റദ്ദാക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഹുറൂബ്‌ റദ്ദാക്കണമെങ്കില്‍ സ്‌പോണ്‍സര്‍ നേരിട്ട് നാടു കടത്തല്‍ കേന്ദ്രത്തില്‍ പോകണം. ഓണ്‍ലൈന്‍ വഴി റദ്ദാക്കാന്‍ കഴിയില്ല. ഹുറൂബാക്കി പതിനഞ്ചു ദിവസത്തിന് ശേഷം വിദേശികളെ നാടു കടത്തും. ഇങ്ങനെ നാടു കടത്തപ്പെടുന്ന വിദേശികള്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജവാസാത്ത് മേധാവി വ്യക്ത്യമാക്കി. ഹുറൂബ്‌ കേസില്‍ പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ പലപ്പോഴായി നാടു കടത്തിയിട്ടുണ്ട്‌.
 

click me!