ഇന്ന് ലോക എയ്ഡ്‍സ് ദിനം

By Web DeskFirst Published Nov 30, 2016, 7:55 PM IST
Highlights

ദിവസങ്ങൾ പിന്നിട്ടപ്പോൾ  തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണങ്ങളിൽ ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ വന്നു.  ഒടുവിൽ ബെൽജിയൻ കോംഗോയിൽ അജ്ഞാത രോഗത്താൽ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

വൈദ്യശാസ്ത്രം ഈ രോഗത്തിന് അക്വേയേഡ് ഇമ്യൂണോ ഡെഫിഷൻസി സിൻഡ്രോം  അഥവാ എയിഡ്സ് എന്ന് പേരിട്ടു. ആഫ്രിക്കൻ കാടുകളിലെ ചിമ്പാൻസികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ചില പഠനങ്ങൾ പറയുന്നത്. വര്‍ഷമിത്ര പിന്നിട്ടിട്ടും വൈദ്യ ശാസ്ത്രം വളരെ മുന്നേറിയിട്ടും  രോഗത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാനോ, മരുന്ന് കണ്ടെത്താനോ ഇതുവരെ നമുക്ക് സാധിച്ചില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകെ മൂന്നരക്കോടിയാളുകൾ രോഗാണു ബാധിതരായിട്ടുണ്ട്. ഇന്ത്യയിൽ 24 ലക്ഷം പേരും കേരളത്തിൽ 29നായിരം പേരും എച്ച്ഐവി ബാധിതരായുണ്ട്.
 
1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് . എയ്ഡ്സ്, അതു പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു ദിനാചരണ ലക്ഷ്യം.

എയിഡിസ് ബാധിതരുടെ എണ്ണവും വൈറസിന്‍റെ ശക്തിയും വര്‍ഷം തോറും കൂടി വരുന്നെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.  ചിട്ടയായ ജീവിതക്രമത്തിലൂടെയും കൃത്യമായ ബോധ വത്കരത്തിലൂടെയും മാത്രമേ  ഈ മാരകരോഗത്തെ  തുരത്താൻ നമുക്ക് സാധിക്കൂ. അതിനായി പരിശ്രമിക്കാം

 

click me!