
ദില്ലി: പ്രളയക്കെടുതി വിലയിരുത്താനായി ലോക ബാങ്ക് - എഡിബി സംഘം അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും. പ്രളയ മേഖലകൾ സന്ദർശിക്കുന്ന സംഘം നാശനഷ്ടത്തിന്റെ വ്യാപ്തിയും അനുവദിക്കേണ്ട വായ്പാ തുക സംബന്ധിച്ച പ്രാഥമിക കണക്കുകളും തയ്യാറാക്കും. കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു വായ്പ ആവശ്യപ്പെട്ട് കേരളം ലോക ബാങ്കിന് അപേക്ഷ നൽകിയത്.
പ്രളയത്തിനു പിന്നാലെ കേരളത്തിലെത്തിയ ലോക ബാങ്ക്, എഡിബി പ്രതിനിധികൾ മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. അതേസമയം കേരളത്തിന്റെ വായ്പാ പരിധി കേന്ദ്ര സർക്കാർ ഉയർത്തിയാൽ മാത്രമെ ലോക ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് കേരളത്തിന് വായ്പ എടുക്കാനാകൂ. വായ്പാ പരിധി ഉയർത്തണത്തമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam