റഷ്യന്‍ ലോകകപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കൊളംബിയക്ക്

Web Desk |  
Published : Jun 19, 2018, 06:06 PM ISTUpdated : Jun 29, 2018, 04:23 PM IST
റഷ്യന്‍ ലോകകപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കൊളംബിയക്ക്

Synopsis

ജപ്പാന്‍ താരം ഷിന്‍ജി കാഗ്‌വയുടെ വോളി നെഞ്ചിലെടുക്കാന്‍ ശ്രമിച്ച സാഞ്ചസ് കൈകൊണ്ട് തട്ടിയകറ്റുകയായിരുന്നു.

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ ചുവപ്പുകാര്‍ഡ് കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസിന്. ജപ്പാനെതിരായ മത്സരത്തിന്റെ രണ്ടാം മിനിട്ടിലാണ് കൊളംബിയന്‍ താരം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. പെനല്‍റ്റി ബോക്സില്‍ പന്ത് കൈകൊണ്ട് തടുത്തിട്ടതിനാണ് റഫറി സാഞ്ചസിന് ചുവപ്പുകാര്‍ഡ് നല്‍കിയത്.

ജപ്പാന്‍ താരം ഷിന്‍ജി കാഗ്‌വയുടെ വോളി നെഞ്ചിലെടുക്കാന്‍ ശ്രമിച്ച സാഞ്ചസ് കൈകൊണ്ട് തട്ടിയകറ്റുകയായിരുന്നു. ഇതോടെ ചുവപ്പു കാര്‍ഡിനൊപ്പം ജപ്പാന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത കാഗ്‌വ കൊളംിയന്‍ ഗോള്‍ കീപ്പര്‍ ഒസ്പാനിയയെ കീഴടക്കി പന്ത് വലയിലെത്തിച്ചു.

സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ് ഇല്ലാതെയാണ് കൊളംബിയ ആദ്യ ഇലവനെ ഇറക്കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുടർച്ചയോ മാറ്റമോ? ഉടുമ്പൻചോല ഇത്തവണ ആർക്കൊപ്പം? എംഎം മണിക്ക് കിട്ടിയ ഭൂരിപക്ഷം നിലനിർത്താൻ ജയചന്ദ്രനാകുമോ?
ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത്; എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകുമെന്നും സാബു എം ജേക്കബ്