
ബിയജിംഗ് : കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ തന്‍റെ തിളങ്ങുന്ന സൗന്ദര്യം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച യുവതിയാണ് ചൈനീസ് സ്വദേശിനിയായ ക്‌സിയോ മി. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പുരുഷന്‍മാര്‍ മാത്രം കൈയ്യടക്കി വെച്ചിരുന്ന പല ദുര്‍ഘടമായ ജോലികളും ക്‌സിയോ മി ധൈര്യപ്പൂര്‍വം ഏറ്റെടുത്ത് ചെയ്യും.
സ്വന്തമായൊരു വീട് എന്ന സ്വപ്‌നത്തിന് വേണ്ടിയാണ് ക്‌സിയോ മിയുടെ ഈ കഷ്ടപ്പാട് മുഴുവന്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതി സ്വന്തം മകനെ വളര്‍ത്താന്‍ മാതാപിതാക്കളുടെ സഹായം തേടുവാന്‍ ഒരുക്കമല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് പണം സമ്പാദിക്കുവാന്‍ വേണ്ടി കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്.
സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിക്കുന്നതിനാല്‍ താന്‍ പൂര്‍ണ്ണ സംതൃപ്തയാണെന്ന് ക്‌സിയോ മി പറയുന്നു. കൂടാതെ ഇത്തരത്തില്‍ പുരുഷന്‍മാര്‍ അടക്കി വാഴുന്ന മേഖലയില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന് ചോദിച്ചാല്‍ അങ്ങനെ ഈ ലോകത്ത് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്ക് വേറെ വേറെ ജോലികളുണ്ടോ എന്നാണ് ക്‌സിയോ മിയുടെ കുസൃതിയോടെയുള്ള മറുചോദ്യം. എത്ര വലിയ കഷ്ടപ്പാടുകള്‍ക്കിടയിലും സ്വന്തമായൊരു വീട് എന്ന തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് ഈ യുവതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam