പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രേഖ അവതരിപ്പിച്ചെന്ന് യെച്ചൂരി

By Web DeskFirst Published Apr 19, 2018, 4:23 PM IST
Highlights
  • പിളർപ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
  • പിളർപ്പ് ഉണ്ടാകില്ലെന്ന് പറയാൻ യെച്ചൂരി തയ്യാറായില്ല.

ഹൈദരാബാദ്:പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നയപരിപാടി സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളും അവതരിപ്പിക്കാനാണ് സിസി നിര്‍ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

അതേസമയം കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചര്‍ച്ച കഴിഞ്ഞ്  പറയാം എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍റെ ഭാഗമായാണ് തന്‍റെ നിലപാടും ചര്‍ച്ചയ്ക്ക് വച്ചതെന്നും ഇത് ഉത്തമ ജനാധിപത്യ പാരന്പര്യത്തിന്‍റെ തെളിവാണെന്നും യെച്ചൂരി പറഞ്ഞു. 

കരട് നയത്തിലെ ഭേദഗതികളില്‍ വോട്ടെടുപ്പ് വേണമെങ്കില്‍ അംഗങ്ങള്‍ക്ക് ആവശ്യപ്പെടാം. രഹസ്യബാലറ്റാണ് വേണ്ടതെങ്കില്‍ അത് നാളെ വൈകിട്ട് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം പിളർപ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു യെച്ചൂരി
യുടെ മറുപടി. പിളർപ്പ് ഉണ്ടാകില്ലെന്ന് പറയാൻ യെച്ചൂരി തയ്യാറായില്ല.

click me!