
ഹൈദരാബാദ്:ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും സംഘടിപ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനുള്ള വഴി ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ കടന്നാക്രമിച്ചുള്ള പ്രസംഗത്തിലൊരിടത്തും പക്ഷേ കോണ്‍ഗ്രസിനെ കുറിച്ച് പരാമര്‍ശമുണ്ടാക്കാതിരുന്നതും ശ്രദ്ധേയമായി. കേരളത്തിലെ LDF സർക്കാരിനെതിരെയും പാർട്ടിക്ക് എതിരെയും നടക്കുന്ന ആര്എസ്എസ്-ബിജെപി ആക്രമണങ്ങളെയും യെച്ചൂരി വിമർശിച്ചു. രാജ്യം മൊത്തം കേരളത്തിന് എതിരായ തെറ്റായ പ്രചാരണം നടക്കുന്നു
ഇതിനെ ചെറുക്കണം.
ബിജെപി സർക്കാർ ഫാസിസ്റ്റി സര്‍ക്കാരായി മാറിയെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി
പറഞ്ഞു. സംഘപരിവാറാണ് മുഖ്യ ശത്രു എന്ന് വ്യക്തമാക്കിയ സുധാകർ റെഡ്ഡി
പരമാവധി ജനാധിപത്യ ശക്തികളെയും പാർട്ടികളെയും ഒരേ വേദിയിൽ കൊണ്ടു വരണമെന്നാണ് സിപിഐയുടെ നിലപാടെന്നും കൂട്ടിച്ചേര്‍ത്തു. തട്ടിക്കൂട്ട് മുന്നണികൾ ഇടതുപക്ഷത്തെ സഹായിച്ചിട്ടില്ലെന്ന് സിപിഐ എം എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam