"ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവേയുളളൂ" ; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച

Web Desk |  
Published : May 19, 2018, 03:23 PM ISTUpdated : Jun 29, 2018, 04:08 PM IST
"ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവേയുളളൂ" ; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച

Synopsis

യെദ്യൂരപ്പ സ്പീക്കറുമായി ചര്‍ച്ച നടത്തുന്നു.  അമിത് ഷാ യെദ്യൂരപ്പയുമായി ഫോണില്‍ സംസാരിച്ചു 

ബംഗളുരു: ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച. യെദ്യൂരപ്പ സ്പീക്കറുമായി ചര്‍ച്ച നടത്തുന്നു. അമിത് ഷാ യെദ്യൂരപ്പയുമായി ഫോണില്‍ സംസാരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍. 

ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവേയുളളൂ എന്നാണ് ബിജെപിയുടെ വാദം. അതേസമയം, വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകള്‍ ശക്തമാകുന്നു. ഭൂരിപക്ഷം തെളിയിക്കാനുളള സാധ്യത മങ്ങിയതിനാലാണ് നീക്കം. ഇതിനായി 13 പേജുളള രാജിപ്രസംഗം ബിജെപി ഓഫീസില്‍ തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. 

ഇന്ന് രാവിലെ സഭയിലെത്താതിരുന്ന രണ്ട് എംഎല്‍എമാരെയും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സഭയിലേക്ക് കൊണ്ടുപോയി. നേരത്തെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കവെ കാണാതായ രണ്ട് എംഎല്‍എമാരും ഹോട്ടല്‍ മുറിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കാനായി നേതാക്കള്‍ മുറിയിലെത്തിയെങ്കിലും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി, വിവരങ്ങൾ ശേഖരിച്ചത് നിയമ വിരുദ്ധം