
പാരിസ്: ഫ്രാൻസിൽ സർക്കാറിനെതിരെ നടക്കുന്ന മഞ്ഞക്കോട്ട് പ്രക്ഷോഭം ശക്തമാകുന്നു. തുടർച്ചയായ 9 ാം വാരാന്ത്യത്തിൽ നടന്ന പ്രതിഷേധത്തിൽ എൺപത്തിനാലായിരത്തോളം പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഓരോ തവണയും പ്രതിഷേധക്കാരുടെ എണ്ണം കൂടുന്നത് സർക്കാരിനെ ആശങ്കയിലാക്കുകാണ്.
പാരീസിൽ അക്രമാസക്തരായ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 244 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് സുരക്ഷ ശക്തമാക്കി. പ്രക്ഷോഭത്തിനെതിരായി മറ്റന്നാൾ ദേശീയ തലത്തിൽ സംവാദം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam