
ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹൽ സന്ദര്‍ശിക്കും. അരമണിക്കൂറോളം അദ്ദേഹം താജ്‍മഹലിൽ ചെലവഴിക്കും. താജ്മഹൽ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിലും യോഗി ആദിത്യനാഥ് പങ്കെടുക്കും. താജ്‍മഹലിൽ നിന്ന് ആഗ്ര കോട്ടയിലേക്കുള്ള വിനോദ സഞ്ചാര പാതയുടെ തറക്കല്ലിടും.
ആഗ്രയിൽ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കും യോഗി ആദിത്യനാഥ് തുടക്കമിടും. താജ്മഹലിനെക്കുറിച്ചുള്ള ബി.ജെ.പി എം.എൽ.എ സംഗീത് സോമിന്റെയും എം.പി വിനയ് കത്യാറിന്റെയും വിവാദ പരമാർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് താജ്‍മഹൽ സന്ദര്‍ശിക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകാൻ യോഗി ആദിത്യനാഥ് ഒരുങ്ങുന്നത്. താജ്മഹലിന് മുന്നിൽ നിന്നുള്ള യോഗി ആദിത്യനാഥിന്റെ ഫോട്ടോയ്ക്കായി കാത്തിരിക്കുന്നുവെന്ന് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam