യോഗി ആദിത്യനാഥ് സർക്കാറി​ന്‍റെ ടൂറിസം പട്ടികയിൽ നിന്ന്​ താജ്​മഹൽ പുറത്ത്​

By Web DeskFirst Published Oct 2, 2017, 7:13 AM IST
Highlights

ആഗ്ര: ലോകത്തിലെ ഏഴ്​ അത്ഭുതങ്ങളിലൊന്നായി അറിയപ്പെടുന്ന താജ്​മഹൽ ഉത്തർ പ്രദേശ്​ സർക്കാറി​ന്‍റെ ടൂറിസം ഭൂപടത്തിൽ നിന്നും പുറത്ത്​. പകരം മധുര, അയോധ്യ, ഗൊരക്​പൂർ ക്ഷേത്രങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്​തു. താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തി​ന്‍റെ പ്രതീകമ​ല്ലെന്ന്​ സമീപകാലത്ത്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പറഞ്ഞിരുന്നു. രാജ്യം സന്ദർശിക്കുന്ന വിദേശ പ്രതിനിധികൾക്ക്​ താജ്​മഹലി​ന്‍റെ മാതൃക സമ്മാനമായി നൽകുന്ന രീതിയെയും അദ്ദേഹം വിമർശിച്ചിരുന്നു.  

യോഗി ആദിത്യനാഥ് സർക്കാറി​ന്‍റെ ആറുമാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കാനായി പുറത്തിറക്കിയ ബുക്​ലെറ്റിലാണ് താജ്മഹലിനെ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന്​ ഒഴിവാക്കിയത്​. പകരം ഉൾപ്പെടുത്തിയ  ഗോരഖ്പൂറിലെ ക്ഷേത്രം യോഗി മുഖ്യപുരോഹിതനായ ക്ഷേത്രമാണ്​.  ബുക്ക്​ലെറ്റ് ടൂറിസം മന്ത്രി റീതാ ബഹുഗുണയാണ് പുറത്തിറക്കിയത്. നേരത്തെ 2017-18 വർഷത്തെ ബജറ്റിൽ സാംസ്​കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്നും താജ്​മഹലിനെ യോഗി സർക്കാർ പുറത്താക്കിയിരുന്നു.

താജ്മഹലിനെ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്​. സർക്കാർ സാംസ്​കാരിക വൈവിധ്യത്തെ കൊട്ടിയടക്കുകയാണെന്ന്​അക്കാദമീഷ്യൻമാർ, ചരിത്രകാരൻമാർ എന്നിവർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ഇത്​ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്​.

click me!