ഓഫീസിനും കാവി പൂശി യോഗി   ആദിത്യനാഥ്

Published : Oct 31, 2017, 04:29 PM ISTUpdated : Oct 05, 2018, 01:06 AM IST
ഓഫീസിനും കാവി പൂശി യോഗി   ആദിത്യനാഥ്

Synopsis

ല​ക്നോ: യോ​ഗി ആ​ദി​ത്യ​നാ​ഥിന്‍റെ  കാവിവത്കരണത്തിന് മറ്റൊരു ഉദാഹരണം കൂടി. സം​സ്ഥാ​ന​ത്തെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ഖ്യ​കാ​ര്യാ​ല​യ​ത്തിനും കാ​വി നി​റം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് യുപി സ​ർ​ക്കാ​ർ.

ല​ക്നോ​യി​ലെ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ഭ​വ​നി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഓ​ഫീ​സ്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ലു​തൊ​ട്ട് പു​റ​ത്തെ ചു​മ​രി​നും ടെ​റ​സ്സി​നു​മെ​ല്ലാം വെ​ള്ള​യും കാ​വി​യും ഇ​ട​ക​ല​ര്‍​ന്ന നി​റ​മാ​ണ് പൂ​ശി​യി​രി​ക്കു​ന്ന​ത്. പ​ല നി​റ​ങ്ങ​ളും നോ​ക്കി​യെ​ങ്കി​ലും കാ​വി​യാ​ണ് ന​ല്ല​തെ​ന്ന് ക​ണ്ട് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സം​സ്ഥാ​ന സം​സ്ഥാ​ന പ്രോ​പ്പ​ര്‍​ട്ടി ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.
 

മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം യോ​ഗി ആ​ദി​ത്യ​നാ​ഥ് ത​ന്‍റെ ഇ​രി​പ്പ​ട​ത്തി​ലെ വി​രി​യു​ടെ നി​റ​വും കാ​ർ സീ​റ്റി​ന്‍റെ നി​റ​വും കാ​വി​യാ​ക്കി മാ​റ്റി​യി​രു​ന്നു. അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ബ​സു​ക​ൾ​ക്കും കാ​വി​നി​റ​മാ​യി​രു​ന്നു. ബ​സു​ക​ൾ അ​ല​ങ്ക​രി​ച്ച് ബ​ലൂ​ണു​ക​ളും കാ​വി നി​റ​ത്തി​ലാ​യി​രു​ന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി