
ദില്ലി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന ബിജെപി എംപിമാരുടെ യോഗത്തിൽ പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ അയയ്ക്കുന്ന ഗുഡ് മോർണിംഗ് സന്ദേശങ്ങൾക്ക് ആരും മറുപടി അയയ്ക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രി പരാതി പറഞ്ഞത്. നരേന്ദ്ര മോദി ആപ്പിൽ കൂടുതൽ സജീവമാകാൻ ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഞാൻ എല്ലാ ദിവസവും എല്ലാ എംപിമാർക്കും സുപ്രഭാത സന്ദേശം അയയ്ക്കാറുണ്ട്. എന്നാൽ അഞ്ചോ ആറോ എംപിമാരൊഴികെ മറ്റാരും പ്രതികരിക്കാറില്ല- ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതതു ദിവസങ്ങളിലെ പ്രധാനപ്പെട്ട സന്ദേശങ്ങൾ ഗുഡ് മോർണിംഗ് സന്ദേശങ്ങൾക്കൊപ്പം അയയ്ക്കാറുണ്ടെന്നും എംപിമാർക്ക് ഇത് നഷ്ടപ്പെടുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
യോഗത്തിൽ സംബന്ധിച്ചിരുന്ന കേന്ദ്രമന്ത്രി മഹേഷ് ശർമ പ്രധാനമന്ത്രിയുടെ വാക്കുകളെ ന്യായീകരിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സമൂഹമാധ്യമങ്ങളിലും സാങ്കേതിക വിദ്യകളിലും കൂടുതൽ ഇടപെടലുകൾ നടത്തുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam