
ദുബായ്: യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന യുഫെസ്റ്റ് 2017ന് വെള്ളിയാഴ്ച തിരിതെളിയും. കിരീടം നിലനിര്‍ത്താനുള്ള അവസാനവട്ട പരിശീലനത്തിലാണ് കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍
യുഫെസ്റ്റ് 2017ന് വെള്ളിയാഴ്ച റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ തിരിതെളിയും. ആദ്യ ദിനത്തില്‍ റാസല്‍ഖൈമ ഫുജൈറ എമിറേറ്റുകളിലെ പത്തു സ്കൂളുകളില്‍ നിന്നായി 480 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും. യുഫെസ്റ്റ് കിരീടം നിലനിര്‍ത്താനുള്ള അവസാനവട്ടപരിശീലനത്തിലാണ് കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍
ഇന്ത്യന്‍സ്കൂളിലെ 2 വേദികളിലായി 17 ഇനങ്ങളിലാണ് മത്സരം.ഇതില്‍ 8 ഗ്രൂപ്പ് മത്സരങ്ങളും 9 വ്യക്തിഗത ഇന മത്സരങ്ങളുമാണ് ഉള്ളത്. യൂഫെസ്റ്റ് ഒന്നാം പതിപ്പിനെ അപേക്ഷിച്ച് അയിരത്തി ഇരുന്നൂറിലേറെ മത്സരാര്‍ത്ഥികള്‍ ആദ്യ ദിവസങ്ങളില്‍ പേരുകള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മത്സരാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ആതിഥേയരായ ഇന്ത്യന്‍സ്കൂള്‍ തയ്യാറായതായി അധികൃതര്‍ അറിയിച്ചു.
കേരള സ്കൂള്‍ കലോത്സവങ്ങള്‍ നിയന്ത്രിച്ച 11 പേരടങ്ങുന്ന പാനലായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക. പേരുകള്‍ നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് www.youfestuae.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റജിസ്ട്രേഷന് ഫീസ് ഈടാക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 522 5672 നമ്പരില്‍ ബന്ധപ്പെടാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam