സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : Jan 27, 2018, 07:53 PM ISTUpdated : Oct 05, 2018, 01:40 AM IST
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Synopsis

തിരുവനന്തപുരം: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളായണി കീര്‍ത്തിനഗറില്‍ വിമല്‍ കുമാറിനെ (30) അറസ്റ്റ് ചെയ്തത്.  

പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ ഇയാള്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചുള്ള സമയത്തെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാല്‍ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അകന്നു താമസിക്കുകയാണ്. സ്വകാര്യ ചാനലിലെ ജീവനക്കാരനായിരുന്ന ഇയാളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. ഇയാള്‍ പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിരുന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 

പോലീസ് അന്വേഷിക്കുന്നതറിഞ്ഞു ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ.ദിനില്‍, നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.എസ്. സജി, എസ്.വിമല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ശ്രീകാന്ത്.സി.എസ്, സന്തോഷ് പി.എസ്. എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

പൂജപ്പുര പോലീസ് സ്റ്റേഷന്‍ ക്രൈം 479/11 ല്‍ പൂജപ്പുര സ്വദേശിയായ ശിവപ്രസാദിന് ബൈക്കില്‍ ലിഫ്റ്റ് നല്കി കയറ്റികൊണ്ടുപോയി ബാഗും അതിലുണ്ടായിരുന്ന 8000 രൂപയും കവര്‍ച്ച ചെയ്തതിനും കരമന പോലീസ് സ്റ്റേഷന്‍ ക്രൈം 498/11 ല്‍ തിരുമല സ്വദേശിയായ വിഷ്ണു എന്ന ബാലനെ ബൈക്കില്‍ കയറ്റികൊണ്ടുപോയി സ്വര്‍ണമാല കവര്‍ച്ച ചെയ്തതിനും കരമന പോലീസ് സ്റ്റേഷന്‍ ക്രൈം 273/11 ല്‍ തളിയല്‍ സ്വദേശിയായ ധനരാജിന്റെ ബൈക്ക് മോഷണം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍, അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം
കോൺഗ്രസിന് അതിനിർണായകമായ 2 മണ്ഡലങ്ങൾ, ഉപതെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും ഡി കെ ശിവകുമാറിലേക്ക്